/sathyam/media/media_files/2026/01/16/iran-protests-2026-01-16-18-34-52.png)
ടെ​​​ഹ്റാ​​​ൻ: സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തോ​​​ടെ പു​​​തി​​​യ സെ​​​മ​​​സ്റ്റ​​​റി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച് ഇ​​​റേ​​​നി​​​യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ.
ശ​​​നി​​​യാ​​​ഴ്ച ഇ​​​റാ​​​നി​​​ലെ പ​​​ല പ്ര​​​മു​​​ഖ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി.
ജ​​​നു​​​വ​​​രി​​​യി​​​ലെ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭം ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം ഇ​​​ത്ത​​​ര​​​മൊ​​​റു റാ​​​ലി ആ​​​ദ്യ​​​മാ​​​യി​​​രു​​​ന്നു.
ജ​​​നു​​​വ​​​രി പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്ക് ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു ശ​​​നി​​​യാ​​​ഴ്ച​​​ത്തെ വി​​​ദ്യാ​​​ർ​​​ഥി​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ.
ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ലെ ഷ​​​രീ​​​ഫ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി, ഷ​​​ഹീ​​​ദ് ബെ​​​ഹ​​​ഷ്തി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, അ​​​മീ​​​ർ ക​​​ബീ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ മ​​​ഷ്ഹ​​​ദി​​​ലെ മ​​​ഷ്ഹ​​​ദ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളു​​​ടെ വാ​​​ർ​​​ത്ത​​​യും ദൃ​​​ശ്യ​​​ങ്ങ​​​ളും ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യും പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടു.
ഷ​​​രീ​​​ഫ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ് കൊ​​​ല​​​പാ​​​ത​​​കി​​​യാ​​​യ നേ​​​താ​​​വാ​​​ണെ​​​ന്നും ഷാ ​​​രാ​​​ജ​​​വം​​​ശ​​​ത്തി​​​ലെ പ്ര​​​വാ​​​സ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന അ​​​ന​​​ന്ത​​​രാ​​​വ​​​കാ​​​ശി റേ​​​സാ പ​​​ഹ്​​​ല​​​വി​​​ക്ക് അ​​​ധി​​​കാ​​​രം കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി.
ഇ​​​തി​​​നി​​​ടെ, സ​​​ർ​​​ക്കാ​​​ർ അ​​​നു​​​കൂ​​​ലി​​​ക​​​ളും പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളാ​​​രം​​​ഭി​​​ച്ച​​​ത് സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യാ​​​ക്കി.
മ​​​ഷ്ഹ​​​ദ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ അവ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും വേ​​​ണ്ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി.
പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ​​​ട്ട​​​ണ​​​മാ​​​യ അ​​​ബ്ദ​​​നാ​​​നി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ ‘ഖ​​​മ​​​ന​​​യ്​​​ക്കു മ​​​ര​​​ണം, ഏ​​​കാ​​​ധി​​​പ​​​തി​​​ക്കു മ​​​ര​​​ണം’ തു​​​ട​​​ങ്ങി​​​യ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നു.
ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ ജ​​​നു​​​വ​​​രി​​​യിലെ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 15,000 പേ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.
ഇ​​​റേ​​​നി​​​യ​​​ൻ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘ​​​ട​​​ന​​​യാ​​​യ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ആ​​​ക്ടി​​​വി​​​സ്​​​റ്റ്സ് ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു പ്ര​​​കാ​​​രം 7,015 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു.
ഇ​​​തി​​​ൽ 6,508 പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ, 226 കു​​​ട്ടി​​​ക​​​ൾ, 214 സ​​​ർ​​​ക്കാ​​​ർ അ​​​നു​​​കൂ​​​ലി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 11,744 കേ​​​സു​​​ക​​​ൾകൂ​​​ടി ഈ ​​​സം​​​ഘ​​​ട​​​ന അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us