ഇസ്രയേലുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, സൈനിക ബജറ്റ് മൂന്നിരട്ടിയാക്കാന്‍ ഇറാന്‍

'രാജ്യത്തിന്റെ സൈനിക ബജറ്റില്‍ 200 ശതമാനത്തിലധികം ഗണ്യമായ വര്‍ദ്ധനവ്' കാണുന്നത് കൊണ്ടാണ് ബജറ്റ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്.

New Update
IRAN

ഇറാന്‍:ടിറ്റ് ഫോര്‍ ടാറ്റ് മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ശത്രുവായ ഇസ്രായേലുമായുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനാല്‍ ഇറാന്‍ സര്‍ക്കാരിന്റെ സൈനിക ബജറ്റ് മൂന്നിരട്ടിയാക്കാന്‍ നിര്‍ദ്ദേശം.

Advertisment

'രാജ്യത്തിന്റെ സൈനിക ബജറ്റില്‍ 200 ശതമാനത്തിലധികം ഗണ്യമായ വര്‍ദ്ധനവ്' കാണുന്നത് കൊണ്ടാണ് ബജറ്റ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്.  സര്‍ക്കാര്‍ വക്താവ് ഫത്തേമ മൊഹജെരാനി ടെഹ്റാനില്‍ ഒരു വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

അവര്‍ കൂടുതല്‍ കാര്യങ്ങളെ വിശദമാക്കാനോ, കണക്കുകളൊ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്ക് അനുസരിച്ച് 2023 ല്‍ ഇറാന്റെ സൈനിക ചെലവ് ഏകദേശം 10.3 ബില്യണ്‍ ഡോളറായിരുന്നു. നിര്‍ദ്ദിഷ്ട ബജറ്റ് ചര്‍ച്ച ചെയ്യും, നിയമവിദഗ്ദ്ധര്‍ മാര്‍ച്ചില്‍ ഇത് അന്തിമമാക്കുമെന്നാണ് പ്രതീക്ഷ.

 

Advertisment