/sathyam/media/media_files/2025/03/31/Yt0UH4nZZhMUbAgaV4oM.jpg)
വാഷിങ്ടൺ: ഇറാനിൽ പ്രതിഷേധിക്കുന്ന പ്രക്ഷോഭകരെ വധശിക്ഷക്ക് വിധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.
ഇറാൻ ഭരണകൂട വിരുദ്ധതക്കെതിരെ പ്രതിഷേധിച്ച 26 വയസ്സുകാരൻ ഇർഫാൻ സോൾട്ടാനിയെ ബുധനാഴ്ച വധശിക്ഷക്ക് വിധേയനാക്കാൻ സാധ്യതയുണ്ടെന്ന വിവരം പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് ഇർഫാന്റെ കുടുംബത്തിനാണ് വിവരം ലഭിച്ചത്.
ഇക്കാര്യം കുടുംബം ബിബിസി പേർഷ്യനോട് വെളിപ്പെടുത്തുകയായിരുന്നു.
വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് ഇർഫാൻ സോൾട്ടാനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ പത്ത് മിനിറ്റ് നേരം അനുവദിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഇറാനെ സഹായിക്കാൻ തയ്യാറാണെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസവും ആവർത്തിച്ചു.
'സഹായം വഴിയെ എത്തും' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നേരത്തെ തന്നെ അമേരിക്ക ഇറാനിലെ പ്രക്ഷോഭകർക്ക് പിന്തുണ അറിയിക്കുകയും നിരവധി തവണ ഇറാൻ ഭരണകൂടത്തിന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us