ഇറാൻ അമേരിക്കക്ക് ഗുരുതരമായ ഭീഷണി ഉയർത്തുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; യുഎസിന്റെ മുന്നറിയിപ്പിനിടെ യു.എസ്–ഇറാൻ മൂന്നാം റൗണ്ട് പരോക്ഷ ചർച്ചകൾ

author-image
Arun N R
New Update
2802064-untitled-1

ജനീവ: ജനീവയിൽ വ്യാഴാഴ്ച ആരംഭിച്ച യു.എസ്-ഇറാൻ പരോക്ഷ ചർച്ചകൾക്ക് മുന്നോടിയായി ഇറാന്റെ സൈനിക നീക്കങ്ങളെക്കുറിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നടത്തിയ പ്രസ്താവനകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. 

Advertisment

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ചർച്ചകളെ സമാധാനത്തിനുള്ള അവസാന ശ്രമമായാണ് ലോകം കാണുന്നത്.

ഇറാന്റെ ആണവകേന്ദ്രങ്ങൾ പുനർനിർമ്മിക്കാനുള്ള നീക്കങ്ങളും, അമേരിക്കയെയും പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങളെയും നേരിട്ട് ലക്ഷ്യം വെച്ചുള്ള ബാലിസ്റ്റിക് മിസൈലുകളും വലിയ ഭീഷണിയാണെന്ന് റൂബിയോ ആരോപിച്ചു. 

ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ സ്റ്റീവ് വിറ്റ്കോഫ്, ജാരോഡ് കുഷ്നർ എന്നിവർ അമേരിക്കയെയും, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇറാനെയും പ്രതിനിധീകരിക്കുന്നു. 

ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ആവർത്തിക്കുന്ന ഇറാൻ, തങ്ങളുടെ മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Advertisment