ടെഹ്റാൻ: വീണ്ടും ആക്രമിക്കില്ലെന്ന ഉറപ്പ് ലഭിച്ചാലേ യുഎസുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കൂ എന്ന് ഇറേനിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മജീദ് തക്ത് റവാഞ്ചി.
ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള താത്പര്യം അമേരിക്കയിലെ ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. എന്നാൽ, ചർച്ചയ്ക്കിടെ ഇറാനെ ആക്രമിക്കില്ലെന്ന ഉറപ്പു നല്കാൻ യുഎസിനു കഴിയണം.
യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം ഇറാൻ ഉപേക്ഷിക്കില്ലെന്നു മന്ത്രി വ്യക്തമാക്കി.
സന്പുഷ്ടീകരണത്തിന്റെ തോത് അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്ക്കു തയാറാണ്. യുറേനിയം സന്പുഷ്ടീകരിക്കരുതെന്നും സന്പുഷ്ടീകരിച്ചാൽ ബോംബിടുമെന്നും പറയുന്നത് കാടൻ നിയമമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇറാനും അമേരിക്കയും തമ്മിൽ ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം ആരംഭിച്ചത്. പിന്നീട് അമേരിക്കയും ആക്രമണത്തിൽ പങ്കുചേരുകയുണ്ടായി.