New Update
/sathyam/media/media_files/2024/10/26/RHBHm3usjFJ06edRD3pj.jpg)
ടെഹ്‌റാന്‍: ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ തങ്ങളുടെ പ്രതിരോധ സംവിധാനം വിജയകരമായി നേരിട്ടെന്ന് അവകാശപ്പെട്ട് ഇറാന്‍.
Advertisment
എന്നാല്‍ ചില സ്ഥലങ്ങളില്‍ പരിമിതമായ നാശനഷ്ടങ്ങളുണ്ടായെന്നും ഇറാന്‍ പ്രതികരിച്ചു.
ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ കൃത്യമായ ആക്രമണമാണ് തങ്ങള്‍ നടത്തിയെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും സമീപ പ്രദേശങ്ങളിലും കുറഞ്ഞത് മൂന്ന് റൗണ്ട് ആക്രമണങ്ങളാണ് നടത്തിയത്..
മണിക്കൂറുകള്‍ക്ക് ശേഷം, ഇസ്രായേല്‍ സൈന്യം തങ്ങളുടെ ആക്രമണങ്ങള്‍ പൂര്‍ത്തിയാക്കിയതായും ലക്ഷ്യം കണ്ടതായും പ്രഖ്യാപിച്ചു, ഇസ്രായേലിന്റെ ആക്രമണത്തിന് തക്കതായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.