ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ. ഇറാന്റെ പ്രഖ്യാപനം ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ട്. തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന്റെ ഉറപ്പ്

അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും ആ​ക്ര​മി​ക്കാ​ൻ ഇ​റാ​നെ സ​ഹാ​യി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ റ​ഷ്യ കൈ​മാ​റി​യ​താ​യി അ​ന്താ​രാഷ്‌ട്ര മാ​ധ്യ​മ​ങ്ങ​ൾ

New Update
Muhammad bin salman Masoud Pezeshkian

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ. ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.

Advertisment

ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു ഇറാന്‍റെ പ്രഖ്യാപനം. തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സ്-​ ഇ​സ്ര​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റ​ഷ്യ​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം.


അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും ആ​ക്ര​മി​ക്കാ​ൻ ഇ​റാ​നെ സ​ഹാ​യി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ റ​ഷ്യ കൈ​മാ​റി​യ​താ​യി അ​ന്താ​രാഷ്‌ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.


ഫെ​ബ്രു​വ​രി 28ന് ​തു​ട​ങ്ങി​യ യു​ദ്ധ​ത്തി​ൽ റ​ഷ്യ​യു​ടെ നേ​രി​ട്ടു​ള്ള ആ​ദ്യ ഇ​ട​പെ​ട​ലാ​യാ​ണ് പ്ര​തി​രോ​ധ വി​ദ​ഗ്ധ​ർ ഇ​തി​നെ കാ​ണു​ന്ന​ത്.

Advertisment