/sathyam/media/media_files/2025/11/14/iran-2025-11-14-15-20-48.jpg)
ടെ​ഹ്റാ​ൻ: പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വം വെ​റു​തെ​യാ​കി​ല്ലെ​ന്നും പ​ക​രം​വീ​ട്ടു​മെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ. പ്ര​തി​കാ​രം ത​ങ്ങ​ളു​ടെ അ​വ​കാ​ശ​വും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഷി​യാ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​മു​ഖ നേ​താ​വാ​യ ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യി​യാ​ണ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ഇ​ത് ഷി​യാ​ക​ൾ​ക്കെ​തി​രേ​യു​ള്ള തു​റ​ന്ന യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​യി കാ​ണു​ന്നു. ഇ​റാ​ൻ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലു​ള്ള​വ​ർ ഖേ​ദി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ആ​യ​ത്തു​ള്ള അ​ലി ഖ​മ​നി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ഇ​റാ​നി​ൽ 40 ദി​വ​സ​ത്തെ പൊ​തു ദുഃ​ഖാ​ച​ര​ണ​വും ഏ​ഴ് ദി​വ​സ​ത്തെ ദേ​ശീ​യ അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​തി​നി​ടെ രാ​ജ്യ​ത്തി​ന്‍റെ താ​ൽ​ക്കാ​ലി​ക പ​ര​മോ​ന്ന​ത ഭ​ര​ണ​ത്ത​ല​വ​നാ​യി ആ​യ​ത്തൊ​ള്ള അ​റാ​ഫി​യെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us