ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ഇ​റാ​നി​യ​ൻ യു​ദ്ധ​ക​പ്പ​ൽ ത​ക​ർ​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് യു​എ​സ്. ശ്രീ​ല​ങ്ക​യു​ടെ തെ​ക്ക​ൻ തീ​ര​ത്ത് ഇ​റാ​ന്‍റെ മൗ​ഡ്ജ് ക്ലാ​സ് യു​ദ്ധ​ക​പ്പ​ൽ ഐ​റി​സ് ദേ​ന​യാ​ണ് ത​ക​ർ​ന്ന​ത്.

ശ്രീ​ല​ങ്ക​യു​ടെ തെ​ക്കു​കി​ഴ​ക്ക​ൻ തു​റ​മു​ഖ​മാ​യ ഗാ​ലെ​യി​ൽ നി​ന്ന് 40 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് ക​പ്പ​ൽ മു​ങ്ങി​യ​ത്

New Update
ship

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ ഇ​റാ​നി​യ​ൻ യു​ദ്ധ​ക​പ്പ​ൽ ത​ക​ർ​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് യു​എ​സ്. ശ്രീ​ല​ങ്ക​യു​ടെ തെ​ക്ക​ൻ തീ​ര​ത്ത് ഇ​റാ​ന്‍റെ മൗ​ഡ്ജ് ക്ലാ​സ് യു​ദ്ധ​ക​പ്പ​ൽ ഐ​റി​സ് ദേ​ന​യാ​ണ് ത​ക​ർ​ന്ന​ത്.

Advertisment

യു​എ​സ് ആ​ണ​വ അ​ന്ത​ർ​വാ​ഹി​നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഐ​റി​സ് ദേ​ന ത​ക​ർ​ന്ന​തെ​ന്ന് അ​മേ​രി​ക്ക സ്ഥി​രീ​ക​രി​ച്ചു. യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്‌​സെ​ത്ത് ആ​ണ് ക​പ്പ​ൽ ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റാ​നി​യ​ൻ നാ​വി​ക​സേ​ന​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ലൊ​ന്നാ​യി​രി​രു​ന്നു ഐ​റി​സ് ദേ​ന.


ബു​ധ​നാ​ഴ്ച ശ്രീ​ല​ങ്ക​യു​ടെ തെ​ക്ക​ൻ തീ​ര​ത്ത് വ​ച്ചാ​ണ് 180 പേ​ര​ട​ങ്ങു​ന്ന ഐ​റി​സ് ദേ​ന​യ്ക്ക് നേ​രെ യു​എ​സ് ടോ​ർ​പ്പി​ഡോ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​യി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന മി​ലാ​ൻ 2026 ബ​ഹു​രാ​ഷ്ട്ര നാ​വി​ക അ​ഭ്യാ​സ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ഇ​റാ​നി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​പ്പ​ൽ.


1945ൽ ​ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധം അ​വ​സാ​വി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ് യു​എ​സ് ടോ​ര്‍​പ്പി​ഡോ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഒ​രു യു​ദ്ധ​ക്ക​പ്പ​ൽ ത​ക​ർ​ക്കു​ന്ന​ത്.


ക​പ്പ​ൽ ക​ട​ലി​ൽ മു​ങ്ങി​യ​താ​യും 32 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.


ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ 32 നാ​വി​ക​രെ ശ്രീ​ല​ങ്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ശ്രീ​ല​ങ്ക​യു​ടെ തെ​ക്കു​കി​ഴ​ക്ക​ൻ തു​റ​മു​ഖ​മാ​യ ഗാ​ലെ​യി​ൽ നി​ന്ന് 40 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് ക​പ്പ​ൽ മു​ങ്ങി​യ​ത്.


 ക​പ്പ​ലി​ൽ നി​ന്ന് അ​പാ​യ സ​ന്ദേ​ശം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ശ്രീ​ല​ങ്ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി നാ​വി​ക​സേ​ന​യെ അ​യ​ച്ച​ത്

Advertisment