ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താന്‍ ഇറാനില്‍ ഗൂഢാലോചന; അമേരിക്കയ്ക്ക് രഹസ്യ വിവരം; ഇറാനിയൻ ഗൂഢാലോചനയും ട്രംപിന് നേരെ വെടിയുതിര്‍ത്ത 20 കാരനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഉദ്യോഗസ്ഥർ

ശനിയാഴ്‌ച പ്രചാരണ റാലിയിൽ സംസാരിച്ച് കൊണ്ടിരിക്കെയാണ് ട്രംപിന് വേദിയില്‍വച്ച് വെടിയേല്‍ക്കുന്നത്. വെടിയുണ്ട വലതുചെവിയുടെ മുകള്‍ ഭാഗത്ത് കൂടെ തുളച്ചു കയറുകയായിരുന്നു.

New Update
Iranian plot to kill Donald Trump

വാഷിംഗ്‌ടൺ: അമേരിക്കന്‍ മുൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താന്‍ ഇറാനില്‍ ഗൂഢാലോചന നടന്നതായി അമേരിക്കയ്ക്ക് രഹസ്യ വിവരം.

Advertisment

ഇതോടെ ട്രംപിന്‍റെ സുരക്ഷ വർധിപ്പിച്ചതായും ദേശീയ സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ഈ ഇറാനിയൻ ഗൂഢാലോചനയും ശനിയാഴ്‌ച ട്രംപിന് നേരെ വെടിയുതിര്‍ത്ത 20 കാരനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇറാന്‍റെ ഖുദ്‌സ് സേനയുടെ തലവൻ ഖാസിം സുലൈമാനിയെ 2020-ല്‍ ഇറാഖിൽ ഡ്രോൺ ആക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രംപും അദ്ദേഹത്തിന്‍റെ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ടെഹ്‌റാനിൽ നിന്ന് ഭീഷണി നേരിടുന്നുണ്ട്.

തങ്ങള്‍ക്ക് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്‍റണി ഗുഗ്ലിയൽമി പറഞ്ഞു.

ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഇറാന്‍റെ ഭീഷണികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്‍റെ വക്താവ് അഡ്രിയൻ വാട്‌സൺ പറഞ്ഞു.

ശനിയാഴ്‌ച പ്രചാരണ റാലിയിൽ സംസാരിച്ച് കൊണ്ടിരിക്കെയാണ് ട്രംപിന് വേദിയില്‍വച്ച് വെടിയേല്‍ക്കുന്നത്. വെടിയുണ്ട വലതുചെവിയുടെ മുകള്‍ ഭാഗത്ത് കൂടെ തുളച്ചു കയറുകയായിരുന്നു.

പരിക്കിനെ അതിജീവിച്ച ട്രംപ് തിങ്കളാഴ്‌ച പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വലത് ചെവിയിൽ ബാൻഡേജ് ധരിച്ചാണ് ട്രംപ് ദേശീയ കണ്‍വെന്‍ഷന് എത്തിയത്.

Advertisment