/sathyam/media/media_files/2025/07/31/iranian-oil-trade-untitledrainncr-2025-07-31-09-11-36.jpg)
ന്യൂയോർക്ക്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തടയാന്‍ ഇറാന്‍ നടപടികള്‍ കടുപ്പിക്കുമ്പോള്‍ യുഎസ് നിലപാട് നിര്‍ണായകമാകുന്നു.
ഡോണള്‍ഡ് ട്രംപ് നടത്തിയ പുതിയ പ്രതികരണം ഇറാന്‍ വിഷയത്തില്‍ യുഎസ് ഇടപെടാന്‍ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റിലാണ് ട്രംപ് ഇറാന്‍ വിഷയത്തില്‍ നിലപാട് അറിയിച്ചിരിക്കുന്നത്. 'ഇറാന്‍ സ്വാതന്ത്ര്യത്തിലേക്ക് നോക്കുകയാണ്, ഒരുപക്ഷേ മുമ്പൊരിക്കലും ഇല്ലാത്ത വിധം. സഹായിക്കാന്‍ യുഎസ്എ തയ്യാറാണ്!''എന്നായിരുന്നു പോസ്റ്റ്.
ഇറാന് നേരെ യുഎസ് സൈനിക നീക്കം നടത്തുമോ എന്ന ചര്‍ച്ചകള്‍ക്ക് ബലം പകരുന്നതാണ് പ്രതികരണം എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് യുഎസ് അധികൃതര്‍ നല്‍കുന്ന പ്രതികരണം.
ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ മേഖലയില്‍ ഇസ്രയേല്‍ ജാഗ്രത കര്‍ശനമാക്കി.
അതേസമയം, ആക്രമണത്തിന് മുതിര്‍ന്നാല്‍ യുഎസ് സൈന്യവും ഇസ്രായേലും തിരിച്ചടി നേരിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഖാലിബാഫ് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ പാര്‍ലമെന്റില്‍ നിയമസഭാംഗങ്ങള്‍ക്ക് മുന്നിലായിരുന്നു ഖാലിബാഫിന്റെ പ്രതികരണം.
അതേസമയം, ഇറാനിലെ പ്രക്ഷോഭങ്ങള്‍ പതിനാല് ദിനങ്ങള്‍ പിന്നിടുമ്പോള്‍ കുറഞ്ഞത് 116 പ്രതിഷേധക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രാജ്യത്ത് ഇന്റര്‍നെറ്റും ഫോണ്‍ ലൈനുകള്‍ വിച്ഛേദിക്കപ്പെട്ടതോടെ യഥാര്‍ഥ വിരങ്ങള്‍ കൃത്യമായി ലഭ്യമല്ല. എന്നാല്‍ മരണ സംഖ്യ ഉയരുന്നു എന്നാണ് ആശുപത്രികളില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us