ഇറാനില്‍ പരമോന്നത നേതാവ് അയാത്തുള്ള ഖമനയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു, ഇര്‍ഫാന്‍ സുല്‍ത്താനി എന്ന 26കാരനെ തൂക്കിലേറ്റാന്‍ ഉത്തരവിട്ട് ഇറാന്‍ ഭരണകൂടം: ജനുവരി 14ന് ശിക്ഷ നടപ്പിലാക്കും

ജനുവരി ആദ്യവാരം മുതല്‍ ഇറാനിലുടനീളം വ്യാപിച്ച ഖമനയ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാണ് ഇര്‍ഫാനെ അറസ്റ്റ് ചെയ്തത്.

New Update
iran

ടെഹ്‌റാന്‍: ഇറാനില്‍ പരമോന്നത നേതാവ് അയാത്തുള്ള ഖമനയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് ഇര്‍ഫാന്‍ സുല്‍ത്താനി എന്ന 26കാരനെ തൂക്കിലേറ്റാന്‍ ഉത്തരവിട്ട് ഇറാന്‍ ഭരണകൂടം. 

Advertisment

ജനുവരി 14 ബുധനാഴ്ച ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജനുവരി ആദ്യവാരം മുതല്‍ ഇറാനിലുടനീളം വ്യാപിച്ച ഖമനയ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാണ് ഇര്‍ഫാനെ അറസ്റ്റ് ചെയ്തത്.

'ദൈവത്തിനെതിരെ യുദ്ധം ചെയ്തു' എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ഇര്‍ഫാന് അഭിഭാഷകനെ നിയമിക്കാനോ കോടതിയില്‍ സ്വന്തം ഭാഗം വാദിക്കാനോ അവസരം നല്‍കിയില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. ശിക്ഷാവിധിക്ക് ശേഷം കുടുംബത്തിന് വെറും പത്ത് മിനിറ്റ് മാത്രമാണ് ഇര്‍ഫാനെ കാണാന്‍ അനുവാദം നല്‍കിയത്.

Advertisment