അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഇറാൻ മധ്യ മേഖലയും പടിഞ്ഞാറൻ പ്രദേശങ്ങളും തുറന്നു കൊടുത്തു. കിഴക്കൻ മേഖല ബുധനാഴ്ച്ച തുറന്നതായി ഇക്കാര്യം അറിയിച്ച ഗതാഗത വകുപ്പ് വക്താവ് മജീദ് ആഖ്വാൻ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ ഇറാന്റെ പടിഞ്ഞാറും തെക്കും വടക്കുമുളള വിമാന താവളങ്ങളിൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ ഇറങ്ങുന്നതിനും അവിടന്ന് പുറപ്പെടുന്നതിനുമുള്ള നിരോധനം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണി വരെ തുടരും. അവിടങ്ങളിൽ സുരക്ഷാ പരിശോധന പൂർത്തിയാവാനുണ്ട്.
ജൂൺ 13നു ഇസ്രയേലിന്റെ ആക്രമണം ഉണ്ടായപ്പോഴാണ് ഇറാൻ ആകാശാതിർത്തി അടച്ചത്.