ആണവ ഏജൻസിയുമായുള്ള സഹകരണം നിർത്തി വയ്ക്കാൻ ഇറാൻ പാർലമെന്റ് തീരുമാനിച്ചു

New Update
Vffcdgc

അന്താരാഷ്ട്ര ആണവ ഏജൻസിയുമായുള്ള (ഐ എ ഇ എ) ബന്ധം മരവിപ്പിക്കാൻ ഇറാൻ പാർലമെന്റ് ബുധനാഴ്ച തീരുമാനിച്ചു. ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിനെ തുടർന്നാണിതെന്നു ഇറാന്റെ മെഹർ ന്യൂസ് ഏജൻസി പറഞ്ഞു.

Advertisment

പാർലമെന്റിൽ 223 അംഗങ്ങളിൽ 221 പേരും പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഒരാൾ എതിർത്തു വോട്ട് ചെയ്തു. ഒരംഗം പങ്കെടുത്തില്ല.

ഇറാന്റെ പരമാധികാരവും താല്പര്യങ്ങളും ജനങ്ങളുടെ അവകാശങ്ങളും അടിയറ വയ്ക്കില്ലെന്നു പാർലമെന്റ് ഓർമിപ്പിച്ചു. യുഎൻ ആണവ ഏജൻസിയായ ഐ എ ഇ എ യുഎസ് ആക്രമണത്തെ അപലപിച്ചില്ലെന്നു സ്‌പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ചൂണ്ടിക്കാട്ടി. 

അതേ സമയം, ഇറാന്റെ ആണവ പദ്ധതി പരിശോധിക്കുന്ന ഇൻസ്പെക്ടർമാരെ രാജ്യം വീണ്ടും അനുവദിക്കണമെന്നു ഐ എ ഇ എ ആവശ്യപ്പെട്ടു. അതിനു കാലതാമസം ഉണ്ടാവരുതെന്നു ഡയറക്റ്റർ ജനറൽ റഫായേൽ ഗ്രോസി പറഞ്ഞു.  

ദീർഘകാലത്തേക്കുള്ള നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment