/sathyam/media/media_files/2026/03/02/c-2026-03-02-06-03-32.jpg)
ടെഹ്റാൻ: ഇസ്രയേൽ - യുഎസ് ആക്രമണത്തിന് പിന്നാലെ സംഘർഷഭരിതമായ പശ്ചിമേഷ്യയിൽ ആക്രമണവുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ഇറാൻ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.
"കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവിന്റെ കാൽപ്പാടുകൾ പിന്തുടരും. ഇറാൻ സൈന്യം ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾ ശക്തമായി തന്നെ തുടരും". ശത്രു സൈനിക താവളങ്ങൾ നശിപ്പിക്കുമെന്നും ഇറാൻ പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇറാൻ പരമോന്നത നേതാവ് പെസെഷ്കിയാന്റെ വർഷങ്ങൾ നീണ്ട ത്യാഗത്തിന്റെ പരിസമാപ്‌തിയാണ് രക്തസാക്ഷിത്വമെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. സ്റ്റേറ്റ് ടെലിവിഷന് നൽകിയ പ്രതികരണത്തിലാണ് പെസെഷ്കിയാൻ നിലപാട് വ്യക്തമാക്കുന്നത്.
ഇറാൻ നടത്തുന്ന പ്രതിരോധത്തിന് നിയന്ത്രണങ്ങളോ പരിധികളോ ഇല്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികൾ മറികടക്കാൻ ഇറാൻ ഭരണഘടനാപരമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ട്രാൻസിഷണൽ കൗൺസിൽ സ്ഥാപിച്ചു കഴിഞ്ഞെന്നും അരാഗ്‌ചി മാധ്യമങ്ങളോട് പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us