ഇ​റാ​നി​ലു​ള്ള യു​എ​സ് പൗ​ര​ന്മാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് യു​എ​സിന്റെ മുന്നറിയിപ്പ്. യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം, വെ​ള്ളം, മ​രു​ന്നു​ക​ൾ, മ​റ്റ് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ക​രു​ത​ണ​മെ​ന്നും ചു​റ്റു​പാ​ടു​ക​ളെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തിലുണ്ട്.

യു​എ​സ് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തെ ആ​ശ്ര​യി​ക്കാ​തെ ഇ​റാ​നി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ക്കാ​ൻ ഒ​രു പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് ഇ​റാ​നി​ലെ യു​എ​സ് വെ​ർ​ച്വ​ൽ എം​ബ​സി​യു​ടെ മു​ന്ന​റി​യി​പ്പ്.

New Update
AMERICA

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നി​ലു​ള്ള യു​എ​സ് പൗ​ര​ന്മാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് യു​എ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

Advertisment

യു​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

യു​എ​സ് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തെ ആ​ശ്ര​യി​ക്കാ​തെ ഇ​റാ​നി​ൽ​നി​ന്നു പു​റ​ത്തു​ക​ട​ക്കാ​ൻ ഒ​രു പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് ഇ​റാ​നി​ലെ യു​എ​സ് വെ​ർ​ച്വ​ൽ എം​ബ​സി​യു​ടെ മു​ന്ന​റി​യി​പ്പ്.

ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​നു ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. 

സു​ര​ക്ഷി​ത​മാ​ണെ​ങ്കി​ൽ അ​ർ​മേ​നി​യ​യി​ലേ​ക്കോ തു​ർ​ക്കി​യി​ലേ​ക്കോ ക​ര​മാ​ർ​ഗം യാ​ത്ര ചെ​യ്യു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​നോ ത​ട​സ​പ്പെ​ടാ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ൾ​ക്കാ​യി എ​യ​ർ​ലൈ​നു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ലു​ണ്ട്. 

പു​റ​ത്തു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ താ​മ​സ​സ്ഥ​ല​ത്തോ മ​റ്റൊ​രു സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലോ ക​ഴി​യു​ക. 

ഭ​ക്ഷ​ണം, വെ​ള്ളം, മ​രു​ന്നു​ക​ൾ, മ​റ്റ് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ക​രു​ത​ണ​മെ​ന്നും ചു​റ്റു​പാ​ടു​ക​ളെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ഫോ​ൺ ചാ​ർ​ജ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക​യും നി​ങ്ങ​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചു കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും അ​റി​യി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ഇ​റാ​നി​ലെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ അ​പ്‌​ഡേ​റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് സ്മാ​ർ​ട്ട് ട്രാ​വ​ല​ർ എ​ൻ​റോ​ൾ​മെ​ന്‍റ് പ്രോ​ഗ്രാ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Advertisment