ഇസ്രയേലിന്റെ പ്രതിരോധത്തിന് ലേസര്‍ പരിചയായി അയണ്‍ ബീം

New Update
dghvjbk

ടെല്‍ അവിവ്: ശത്രുരാജ്യങ്ങളുടെ മിസൈല്‍ ആക്രമണങ്ങളെ തടയുന്ന അയണ്‍ ഡോമിനു പിന്നാലെ കൂടുതല്‍ ശേഷിയുള്ള 'അയണ്‍ ബീം' അവതരിപ്പിക്കാന്‍ ഇസ്രയേല്‍. ശക്തിയേറിയ ലേസര്‍ രശ്മികള്‍ പുറപ്പെടുവിക്കുന്ന അയണ്‍ ബീമുകള്‍ മിസൈലുകളും പ്രൊജക്റൈ്റലുകളും ഡ്രോണുകളുമെല്ലാം ആകാശത്തു വച്ചു തന്നെ തകര്‍ക്കുമെന്ന് ഇസ്രേലി പ്രതിരോധ മന്ത്രാലയം.

ഒരുവര്‍ഷത്തിനുള്ളില്‍ സംവിധാനം പൂര്‍ണസജ്ജമാകും. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള യുദ്ധത്തില്‍ മികവുറ്റ പ്രതിരോധമാര്‍ഗമാണു ലേസര്‍ അയണ്‍ ബീമുകളെന്ന് ഇസ്രേലി പ്രതിരോധ മന്ത്രാലയം ഡയറക്റ്റര്‍ ജനറല്‍ ഇയാല്‍ സമീര്‍

എലിബിറ്റ് സിസ്ററവുമായി ചേര്‍ന്നു റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്ററംസാണ് അയണ്‍ ബീം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇറാന്‍റെയും ഹിസ്ബുള്ളയുടെയും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നതു കണക്കിലെടുത്താണു കൂടുതല്‍ മികവുറ്റ പ്രതിരോധത്തിനു ശ്രമം.

50 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അയണ്‍ ഡോമുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലേസര്‍ അയണ്‍ ബീം സംവിധാനം ചെലവു കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമെന്നാണു വിലയിരുത്തല്‍. ശത്രു മിസൈലുകളോടുള്ള ഏറ്റുമുട്ടല്‍ പ്രകാശവേഗത്തിലാകുമെന്നതും അയണ്‍ ബീമിന്‍റെ സവിശേഷത.

100 മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ക്ക് അകലെ പറക്കുന്ന ഏത് വസ്തുക്കളെയും തകര്‍ക്കാന്‍ കഴിയും. മിസൈലുകളെ പ്രതിരോധിക്കാനാകുന്നുണ്ടെങ്കിലും ഡ്രോണുകളെ ചെറുക്കാന്‍ അയണ്‍ ഡോമിന് പലപ്പോഴും സാധിക്കുന്നില്ല. വലുപ്പം കുറവായതിനാല്‍ ഡ്രോണുകള്‍ പലപ്പോഴും റഡാറുകളുടെ കണ്ണു വെട്ടിക്കുകയും ചെയ്യും. എന്നാല്‍, അയണ്‍ ബീമുകള്‍ ഇവയെയും വീഴ്ത്തും.

ഡ്രോണുകള്‍ക്കും ആളില്ലാ വിമാനങ്ങള്‍ക്കുമെതിരേ അയണ്‍ ബീം മികച്ച ആയുധമാണെന്ന് ടെല്‍ അവീവിലെ ഇന്‍സ്ററിറ്റ്യൂട്ട് ഫൊര്‍ നാഷണല്‍ സെക്യൂരിറ്റി സ്ററഡീസിലെ (ഐഎന്‍എസ്എസ്) ഗവേഷകന്‍ യെഹോഷ്വ കാലിസ്കി പറഞ്ഞു.

Advertisment