നൈജീരിയയിൽ ഐഎസ് ഭീകരരുടെ അഴിഞ്ഞാട്ടം; 33 പേരെ വെടിവെച്ചുകൊന്നു

കന്നുകാലി മോഷണത്തിന് പുറമെ, ഗ്രാമവാസികളെ ബന്ദികളാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്നതും ഈ പ്രദേശത്ത് ഈ ഭീകരസംഘത്തിന്റെ പതിവ് രീതിയാണ്.

New Update
Untitled

അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കെബ്ബി സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയായിരുന്നു ഗ്രാമവാസികളെ നടുക്കിയ ഈ സംഭവം നടന്നതെന്ന് പോലീസ് വക്താവ് ബഷീര്‍ ഉസ്മാന്‍ സ്ഥിരീകരിച്ചു.

Advertisment

അയല്‍സംസ്ഥാനമായ സോകോതോയില്‍ നിന്നാണ് തോക്കുധാരികളായ ഭീകരര്‍ കെബ്ബിയിലെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള 'ലാകുറാവ' എന്ന ഭീകരസംഘമാണ് ആക്രമണത്തിന് പിന്നില്‍.


ഗ്രാമങ്ങളിലെ കന്നുകാലികളെ മോഷ്ടിക്കാനാണ് ഭീകരര്‍ എത്തിയത്. ഇതിനെ എതിര്‍ത്തവരെയും ഗ്രാമവാസികളെയും ഇവര്‍ ക്രൂരമായി വെടിവെച്ചുവീഴ്ത്തുകയായിരുന്നു.


കന്നുകാലി മോഷണത്തിന് പുറമെ, ഗ്രാമവാസികളെ ബന്ദികളാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്നതും ഈ പ്രദേശത്ത് ഈ ഭീകരസംഘത്തിന്റെ പതിവ് രീതിയാണ്.

വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ ലാകുറാവ ഭീകരര്‍ പിടിമുറുക്കുന്നത് തടയാന്‍ നൈജീരിയന്‍ സൈന്യം നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഭീകരരെ അടിച്ചമര്‍ത്തുന്നതിനായി നൂറോളം യുഎസ് സൈനികര്‍ ഉടന്‍ നൈജീരിയയിലെത്തുമെന്ന് ഈ ആഴ്ച ആദ്യം സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മേഖലയില്‍ നിലവില്‍ അതീവ ജാഗ്രത തുടരുകയാണ്.

Advertisment