സിറിയയില്‍ വീണ്ടും ഐഎസ് ശക്തി പ്രാപിക്കുന്നു

New Update
Bbb

അല്‍ഹസ: സിറിയയില്‍ വീണ്ടും ഐസിസ് ഭീകരര്‍ ശക്തി പ്രാപിക്കുന്നതാി ബിബിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഏറെക്കാലമായി നിര്‍ജീവമായിരുന്ന ഐസിസ് പുന:സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാക്കിയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

സിറിയയുടെ ദീര്‍ഘകാല ഭരണാധികാരിയായ ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയും ഐസിസ് അവസരമാക്കിയതായി കുര്‍ദിഷ് അധികൃതര്‍ പറയുന്നു. സംഘടനയിലേയ്ക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായും ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുന്നതായും ബിബിസി റിപ്പോര്‍ട്ടിലുണ്ട്.

അസദ് ഭരണകൂടം വീണതോടെ സൈനിക കേന്ദ്രങ്ങള്‍ ഐസിസ് ഭീകരര്‍ കൊള്ളയടിച്ചിരുന്നു. ഇത്തരത്തില്‍ ആയുധങ്ങള്‍ സംഭരിച്ച് ശക്തി വര്‍ധിപ്പിച്ച ശേഷം ഒളിപ്പോര്‍ ആക്രമണങ്ങള്‍ കൂടാതെ സുരക്ഷാ സേനകളുടെ ചെക്ക് പോസ്ററുകള്‍ക്കു നേരെ കുഴിബോംബുകള്‍ സ്ഥാപിച്ചും അവര്‍ ആക്രമണ രീതി മാറ്റി. നിലവില്‍ ഐസിസിന്‍റെ ആക്രമണങ്ങള്‍ പത്തിരട്ടിയോളം വര്‍ധിച്ചതായി കുര്‍ദിഷ് മേഖല നിയന്ത്രിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്‍റെ(എസ്ഡിഎഫ്) നട്ടെല്ലായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്സ്(വൈപിജി) വക്താവ് സിയാമന്ത് അലി അറിയിച്ചു.

നിലിവില്‍ ഐസിസ് ബന്ധം സംശയിക്കുന്നവരെ കൊണ്ട് കുര്‍ദിഷ് മേഖലയിലെ ജയിലുകള്‍ നിറഞ്ഞു തുടങ്ങിയെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. വടക്കു കിഴക്കന്‍ സിറിയയിലെ ജയിലുകളില്‍ 48 രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് 8,000 പേരെയാണ് വര്‍ഷങ്ങളായി തടവിലാക്കിയിരിക്കുന്നത്. ഇവരെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ഇതു കൂടാതെ ഏതാണ്ട് 34,000 ഐസിസ് കുടുംബാംഗങ്ങളെയും കുര്‍ദുകള്‍ തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment