യു​എ​സ്-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ഇ​റാ​നി​ൽ വൻ ആൾനാശം. 555 പേ​ർ മ​രി​ച്ചു. മരണസംഖ്യ ഉയരുമെന്ന് റെ‍ഡ് ക്രസന്റ്

131 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നും സൊ​സൈ​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്തു

New Update
WAR

വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ ഇ​സ്രാ​യേ​ലി​ന്‍റെ​യും യു​എ​സി​ന്‍റെ​യും സം​യു​ക്താ​ക്ര​മ​ണ​ത്തി​ൽ 555 പേ​ർ മ​രി​ച്ച​താ​യി റെ​ഡ് ക്ര​സ​ന്‍റ്. തെ​ക്ക​ൻ ഇ​റാ​നി​ലെ ഫാ​ർ​സ് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​ര​ണ സം​ഖ്യ വ​ർ​ധി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Advertisment


131 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നും സൊ​സൈ​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഇ​റാ​നി​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ൻ പ​ര​മേ​ന്നോ​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന‍​യ്‌‌‌​യും 40 മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യു​മാ​യി യാ​തൊ​രു​വി​ധ ച​ർ​ച്ച​ക​ൾ​ക്കും ത​യാ​റ​ല്ലെ​ന്ന് ഇ​റാ​ൻ നേ​താ​വ് അ​ലി ലാ​റി​ജാ​നി.

 ട്രം​പി​ന് ഭ​യ​മാ​ണ് അ​തി​നാ​ലാ​ണ് ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ട്രം​പി​ന്‍റെ വി​ക​ല​മാ​യ ന​യ​ങ്ങ​ൾ പ​ശ്ചി​മേ​ഷ്യ​യെ ക​ന​ത്ത യു​ദ്ധ​ഭീ​തി​യി​ലേ​ക്കാ​ണ് ത​ള്ളി​വി​ട്ടി​രി​ക്കു​ന്ന​ത്. മ​ധ്യ​സ്ഥ​ർ മു​ഖേ​ന ഇ​റാ​ൻ ച​ർ​ച്ച​യ്ക്ക് താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. അ​മേ​രി​ക്ക ഫ​സ്റ്റ് എ​ന്ന സ്വ​ന്തം മു​ദ്രാ​വാ​ക്യ​ത്തെ ട്രം​പ് ഇ​പ്പോ​ൾ ഇ​സ്രാ​യേ​ൽ ഫ​സ്റ്റ് എ​ന്നാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Advertisment