/sathyam/media/media_files/2025/10/18/pak-army-2025-10-18-00-17-19.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ 7 സൈനികർ മരിച്ചു.
പാകിസ്ഥാനിലെ വടക്കൻ വസീറിസ്ഥാനിലെ മിർ അലി ജില്ലയിലുള്ള ഒരു സൈനിക ക്യാമ്പിന് നേരെയാണ് ചാവേർ ആക്രമണം നടന്നത്. ആക്രമണത്തിൽ 13 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‍രീകെ താലിബാൻ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
ഇന്ത്യക്കെതിരായ ഭീകരവാദികൾക്ക് ദീർഘകാലമായി ആയുധങ്ങളും പണവും നൽകി പിന്തുണയ്ക്കുന്ന പാകിസ്ഥാൻ ഇപ്പോൾ അതിന്റെ ഭീകരമായ തിരിച്ചടികൾ നേരിടുകയാണെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
അതിനിടെ, കഴിഞ്ഞ ഒരാഴ്ചയായി പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കിടയിൽ നടക്കുന്ന ഈ സംഘർഷങ്ങളിൽ ഇരുവശത്തും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. നിലവിൽ ഇരു രാജ്യങ്ങളും 48 മണിക്കൂർ വെടിനിർത്തലിലാണ്.