ഇസ്‍ലാമാബാദ്: പാകിസ്താനിൽ ട്രെയിൻ റാഞ്ചി ബന്ദികളാക്കിയവരെ മുഴുവൻ പേരെയും മോചിപ്പിച്ചു. 346 ബന്ദികളെയാണ് മോചിപ്പിച്ചത്. 30 ബിഎൽഎ അംഗങ്ങളും ഒരു സൈനികനും ഏറ്റുമുട്ടലിൽ മരിച്ചു.
ബിഎൽഎ 21 യാത്രക്കാരെ വധിച്ചെന്നും സൈന്യം. ഇക്കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാൻ സായുധ സംഘത്തിന്‍റെ തട്ടിക്കൊണ്ടുപോകൽ നടന്നത്.
അതേസമയം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാകിസ്താനിൽ ട്രെയിൻ റാഞ്ചുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബിഎൽഎ തന്നെയാണ് ട്രെയിൻ തട്ടിയെടുക്കുന്നതിന്‍റെയും യാത്രികരെ ബന്ദിയാക്കുന്നതിന്‍റേയും വീഡിയോ പുറത്ത് വിട്ടത്.
ട്രെയിൻ പോകുമ്പോൾ ട്രാക്കിൽ സ്ഫോടനം നടക്കുന്നതും തുടർന്ന് ഒളിഞ്ഞിരുന്ന ബിഎൽഎ സായുധസംഘം ജാഫർ എക്പ്രസ് ട്രെയിനിനടുത്തേക്ക് പാഞ്ഞടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.