/sathyam/media/media_files/2025/09/16/untitled-2025-09-16-12-59-51.jpg)
ഗാസ: ഇസ്രായേല്‍ സൈന്യം ഗാസ സിറ്റി പിടിച്ചെടുക്കാന്‍ കര ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്.
നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തകര്‍ത്തതും സാധാരണക്കാര്‍ക്ക് അഭയം നല്‍കുന്ന സ്ഥലങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതും ഉള്‍പ്പെടെ മണിക്കൂറുകളോളം നീണ്ട ശക്തമായ വ്യോമാക്രമണത്തിന് ശേഷം ടാങ്കുകള്‍ ഗാസ സിറ്റിയില്‍ പ്രവേശിച്ചതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യത്വപരമായ മേഖലകളിലേക്ക് തെക്കോട്ട് മാറാന്‍ ഐഡിഎഫ് ഗാസയിലെ ജനങ്ങള്‍ക്ക് തുടര്‍ച്ചയായി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഏകദേശം 3 ലക്ഷം പലസ്തീനികള്‍ ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോഴും ലക്ഷക്കണക്കിന് ആളുകള്‍ യുദ്ധം തകര്‍ത്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞയാഴ്ച ഖത്തറില്‍ നടന്ന ആക്രമണത്തിന് ശേഷം ഹമാസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞിരുന്നില്ല.