ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തു, ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍, ആയിരങ്ങള്‍ പലായനം ചെയ്തു. 'ഗാസ കത്തുകയാണ്' എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി

ഗാസയിലെ പ്രധാന നഗരത്തിലേക്ക് സൈന്യം കൂടുതല്‍ അടുത്തേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ടെല്‍ അവീവ്: ഗാസ സിറ്റിയില്‍ പ്രവേശിച്ച് ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം. നഗരത്തിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫീ ഡെഫ്രിന്‍ അറിയിച്ചു.


Advertisment

കരയുദ്ധം ആരംഭിച്ചതോടെ 'ഗാസ കത്തുകയാണ്' എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണു ശക്തമായ കരയുദ്ധം മേഖലയില്‍ ആരംഭിച്ചിരിക്കുന്നത്. 


ഗാസയിലെ പ്രധാന നഗരത്തിലേക്ക് സൈന്യം കൂടുതല്‍ അടുത്തേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് ഭീകരരെ നേരിടാന്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും ഇസ്രയേല്‍ പറഞ്ഞു. 

Advertisment