/sathyam/media/media_files/2025/09/26/microsoft-1-2025-09-26-16-57-23.jpg)
വാഷിങ്ഡൺ: ഇസ്രയേല്‍ സൈന്യത്തിന് നല്‍കുന്ന ചില സേവനങ്ങള്‍ യു എസ് ടെക് ഭീമനായ മൈക്രോസോഫ്റ്റ് റദ്ദാക്കി. ക്ലൗഡ് കമ്പ്യൂട്ടിങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇസ്രയേൽ ദശലക്ഷക്കണക്കിന് പലസ്തീനികളെ നിരീക്ഷിക്കുന്നത്. കമ്പനിയുടെ വൈസ് ചെയര്‍മാനും പ്രസിഡന്റുമായ ബ്രാഡ് സ്മിത്ത് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു യൂണിറ്റിലേക്കുള്ള നിരവധി സേവനങ്ങള്‍ കമ്പനി നിര്‍ത്തലാക്കുകയും പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തുവെന്ന് സ്മിത്ത് പറഞ്ഞു.
ഗാസയിലും വെസ്റ്റ് ബാങ്കിലും ഫോണ്‍ കോള്‍ ഡാറ്റ ശേഖരിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന്റെ യൂണിറ്റ് 8200, മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോം ഉപയോഗിച്ചതായി ദി ഗാർഡിയൻ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിഗ്‌നല്‍ ഇന്റലിജന്‍സ്, നിരീക്ഷണം എന്നിവയ്ക്കുള്ള ഇസ്രയേലി സൈന്യത്തിന്റെ സൈബര്‍ യുദ്ധ യൂണിറ്റാണ് യൂണിറ്റ് 8200. 2021-ല്‍ മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ലയും യൂണിറ്റ് 8200-ന്റെ മേധാവി യോസി സരിയേലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് കരാറിലെത്തിയത്.