ഇസ്രായേലുമായി 300 കോടി ഡോളറിന്റെ യുദ്ധവിമാനക്കരാറിൽ ഒപ്പിട്ട് അമേരിക്ക; 25 എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറും, ഇതോടെ ഇസ്രായേൽ വ്യോമസേനയുടെ കൈവശം എഫ്-35 വിമാനങ്ങളുടെ എണ്ണം 75 ആകും !

New Update
V

തെൽ അവീവ്: ഇസ്രായേലുമായി 300 കോടി ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) യുദ്ധവിമാനക്കരാറിൽ ഒപ്പിട്ട് അമേരിക്ക.

Advertisment

25 എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറാൻ അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിനുമായാണ് ഇസ്രായേൽ ചൊവ്വാഴ്ച കരാറിലൊപ്പുവെച്ചത്. ഓരോ വർഷവും ഇസ്രായേലിന് അമേരിക്ക നൽകുന്ന സൈനിക സഹായത്തുക ഉപയോഗിച്ചാകും കൈമാറ്റം.

റഡാറുകൾക്ക് പിടികൊടുക്കാത്ത, രഹസ്യവിവരങ്ങൾ പിടിച്ചെടുക്കാൻ ശേഷിയുള്ള, ആകാശത്തും ഏറ്റുമുട്ടലിന് ശേഷിയുള്ള അത്യാധുനിക യുദ്ധവിമാനമായ എഫ്-35 പശ്ചിമേഷ്യയിൽ ഇസ്രായേലിന് മാത്രമാണ് അമേരിക്ക കൈമാറിയിട്ടുള്ളത്. ഇതോടെ, ഇസ്രായേൽ വ്യോമസേനയുടെ വശം എഫ്-35 വിമാനങ്ങൾ 75 എണ്ണമാകും. 

Advertisment