യെമനിലെ വൈദ്യുത നിലയത്തിന് ബോംബിട്ട് ഇസ്രയേൽ. ആക്രമണം തലസ്ഥാനമായ സനായിൽ

New Update
1000210664

സന: യെമന്‍ തലസ്ഥാനമായ സനായിൽ വൈദ്യുത നിലയം തകർത്ത് ഇസ്രയേല്‍. നാവികസേനയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹെസ്യാസ് പവര്‍ പ്ലാന്റിലെ ജനറേറ്ററുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഹൂത്തികളുമായി ബന്ധമുള്ള അല്‍ മസിറ ടി വി റിപ്പോര്‍ട്ട് ചെയ്തു.

Advertisment

തീ നിയന്ത്രണവിധേയമാക്കിയെന്നും കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയാന്‍ കഴിഞ്ഞുവെന്നും യെമൻ ഉപപ്രധാനമന്ത്രി സ്ഥിരീകരിച്ചു. സനായിലെ താമസക്കാര്‍ രണ്ട് വലിയ സ്‌ഫോടനങ്ങൾ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹൂത്തികള്‍ ഈ സ്ഥലം ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. എന്നാല്‍, ഇതിന് തെളിവുകള്‍ പങ്കുവെച്ചിട്ടില്ല.

സിവിലയൻസിനുള്ള വൈദ്യുത നിലയമായതിനാൽ ഈ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കാവുന്നതാണ്. ഇസ്രയേലിന് നേരെ മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെടെയുള്ള ആവര്‍ത്തിച്ചുള്ള ഹൂത്തി ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് ഇസ്രയേലി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. 

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി 2023 മുതല്‍ ഹൂത്തികള്‍ ഇസ്രയേലിന് നേരെ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നുണ്ട്.

Advertisment