ഇറാൻ്റെ ആറ് സൈനിക വിമാനത്താവളങ്ങളിൽ ഇസ്രായേൽ ആക്രമണം; 15 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും തകർത്തു

ഈ ആക്രമണത്തിന് മറുപടിയായി, ഇസ്രായേല്‍ തിങ്കളാഴ്ച രാവിലെ ഇറാനിലെ വിവിധ ഭാഗങ്ങളിലുളള ആറ് വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തി

New Update
Untitlediranmissi

ടെഹ്‌റാന്‍:  ഇറാന്‍ ഭരണകൂടത്തിന്റെ സൈനിക ശേഷികള്‍ക്കെതിരായ ആക്രമണങ്ങള്‍ ഐഡിഎഫ് ശക്തമാക്കുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യോമ മേധാവിത്വം നിലനിര്‍ത്തുന്നതിനും ഇസ്രായേല്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഐഡിഎഫ് വ്യക്തമാക്കി.

Advertisment

ഞായറാഴ്ച അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, ടെല്‍ അവീവ്, ഹൈഫ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഇസ്രായേലി നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.


ഈ ആക്രമണത്തിന് മറുപടിയായി, ഇസ്രായേല്‍ തിങ്കളാഴ്ച രാവിലെ ഇറാനിലെ വിവിധ ഭാഗങ്ങളിലുളള ആറ് വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തി. ഇറാന്റെ സൈനിക ശേഷികള്‍ക്ക് വലിയ തിരിച്ചടിയാണ്  ഇസ്രായേല്‍ നല്‍കിയത്.