യെമൻ തലസ്ഥാനത്ത് ഇസ്രായേൽ വ്യോമാക്രമണം, ഹൂത്തി താവളങ്ങൾ ലക്ഷ്യമിട്ട് നിരവധി മിസൈലുകൾ പ്രയോഗിച്ചു

സനായുടെ തെക്കും പടിഞ്ഞാറും ഭാഗത്തുള്ള ആക്രമണങ്ങളെത്തുടര്‍ന്നുണ്ടായ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യെമന്‍ സിവില്‍ ഡിഫന്‍സ് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

New Update
Untitled

സന: യെമന്‍ തലസ്ഥാനമായ സനയില്‍ നിരവധി സ്ഥലങ്ങളില്‍ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. ഞായറാഴ്ചയാണ് ഈ ആക്രമണങ്ങള്‍ നടന്നത്, ഇതില്‍ കുറഞ്ഞത് രണ്ട് പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


Advertisment

പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിനടുത്തുള്ള പ്രദേശത്തെ വൈദ്യുതി നിലയവും ഇന്ധന സംഭരണ കേന്ദ്രവും ഇസ്രായേല്‍ ലക്ഷ്യമിട്ടു. ഹൂത്തി ഭീകര ഭരണകൂടം സമീപ ദിവസങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെ തുടര്‍ച്ചയായി ആക്രമിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.


അതേസമയം, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും.

അതേസമയം, സനായുടെ തെക്കും പടിഞ്ഞാറും ഭാഗത്തുള്ള ആക്രമണങ്ങളെത്തുടര്‍ന്നുണ്ടായ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യെമന്‍ സിവില്‍ ഡിഫന്‍സ് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.


യെമനില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ 14 യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായും പ്രദേശത്ത് ഏകദേശം 40 ബോംബുകള്‍ വര്‍ഷിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.


സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, അസര്‍, ഹെജാസ് പവര്‍ പ്ലാന്റുകള്‍, ഇന്ധന സംഭരണ കേന്ദ്രം എന്നിവ ഈ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു.

ഇതോടൊപ്പം, സിവിലിയന്‍ സൗകര്യങ്ങള്‍ക്കെതിരെയുള്ള ക്രൂരമായ ആക്രമണം ഇസ്രായേല്‍ നടത്തിയതായി ഹൂത്തി സംഘം ആരോപിക്കുകയും ഈ ഹീനമായ കുറ്റകൃത്യത്തിന് ഇസ്രായേലും അമേരിക്കയും ഉത്തരവാദികളാണെന്ന് ആരോപിക്കുകയും ചെയ്തു. 

Advertisment