ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധിയിൽ,  അ​ടു​ത്ത പ​ര​മോ​ന്ന​ത നേ​താ​വാ​യി ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ക​ൻ മോ​ജ്ത​ബ ഖ​മ​ന​യ്‌​യെ നി​യ​മി​ക്കാ​ൻ നീ​ക്കം സ​ജീ​വം

മോ​ജ്ത​ബ ഖ​മ​ന​യ്‌​യെ നേ​താ​വാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​മി​തി​യി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യ​താ​യി സ​മി​തിയം​ഗം ആ​യ​ത്തു​ള്ള മു​ഹ​മ്മ​ദ് മ​ഹ്ദി മി​ർ​ബ​ഗേ​രി സൂ​ചി​പ്പി​ച്ചു

New Update
iran

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ, ഇ​റാ​ന്‍റെ അ​ടു​ത്ത പ​ര​മോ​ന്ന​ത നേ​താ​വാ​യി ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ക​ൻ മോ​ജ്ത​ബ ഖ​മ​ന​യ്‌​യെ നി​യ​മി​ക്കാ​ൻ നീ​ക്കം സ​ജീ​വ​മാ​കു​ന്നു. 

Advertisment

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത സ​മി​തി​യാ​യ അ​സം​ബ്ലി ഓ​ഫ് എ​ക്സ്പെ​ർ​ട്ട്സ് ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


മോ​ജ്ത​ബ ഖ​മ​ന​യ്‌​യെ നേ​താ​വാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​മി​തി​യി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യ​താ​യി സ​മി​തിയം​ഗം ആ​യ​ത്തു​ള്ള മു​ഹ​മ്മ​ദ് മ​ഹ്ദി മി​ർ​ബ​ഗേ​രി സൂ​ചി​പ്പി​ച്ചു. ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ബാ​ക്കി​യു​ണ്ടെ​ങ്കി​ലും ഉ​ട​ൻ ത​ന്നെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കും.


ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ഊ​ർ​ജി​ത​മാ​യ​ത്. ഖ​മ​ന​യ്‌​യു​ടെ ബ​ങ്ക​റി​ന് നേ​രെ ഇ​സ്രാ​യേ​ൽ 50-ഓ​ളം വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Advertisment