/sathyam/media/media_files/2025/01/18/E2NI5x73qzryHJqwSSIi.jpg)
ഗാസ : ഏറെ കാലമായി യുദ്ധക്കളമായി മാറിയ പലസ്തീനിൽ ഇസ്രായേൽ വെടി നിർത്തൽ പ്രഖ്യാപനത്തോടെ ഒടുവിൽ സമാധാനത്തിന്റെ വഴി പതിയെ തുറക്കുന്നു. പ്രതീക്ഷയിലും ആശ്വാസത്തിലുമാണ് ഇവിടങ്ങളിലെ സാധാരണ മനുഷ്യർ.
ആയിരത്തോളം വരുന്ന പാലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ ഇസ്രായേൽ തീരുമാനിച്ചതോടെ ഹമാസ് 33 ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കും .ഇതിൽ രണ്ടു കുഞ്ഞുങ്ങളുമുണ്ട്.
ഈ 33 പേരെയും 2023 ഒക്ടോബർ 7 ന് ഹമാസ് തെക്കൻ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ ബന്ദികളാക്കി വെച്ചിരിക്കുകയായിരുന്നു .
/sathyam/media/media_files/2025/01/14/KqPU1lhdbB1DpgTG6bnS.jpg)
വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിൽ 33 ഇസ്രായേലി ബന്ദികൾക്ക് പകരമായാണ് ആയിരത്തിലധികം ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നത്.
രോഗികളും പരിക്കേറ്റവരുമായ ഒമ്പത് ഇസ്രായേലി ബന്ദികൾക്ക് പകരമായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 110 പലസ്തീൻ തടവുകാരെ മോചിപ്പിക്കും.
കൂടാതെ 50 വയസിന് മുകളിൽ പ്രായമുള്ള ഇസ്രായേലി പുരുഷ ബന്ദികൾക്ക് പകരം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പലസ്തീൻ തടവുകാരെ 1:3 എന്ന അനുപാതത്തിലും മറ്റുള്ളവരെ 1:27 എന്ന അനുപാതത്തിലും വിട്ടയക്കും.
/sathyam/media/media_files/2025/01/15/8HOMtPjrZDEeJQWlyfY3.webp)
നേരത്തെയും ഇസ്രായേൽ-പലസ്തീൻ സമാധാന ചർച്ചകളിൽ തടവുകാരുടെ മോചനം പ്രധാനപ്പെട്ട നിബന്ധനയായിരുന്നു.
2013ൽ സമാധാന ചർച്ചകൾ വഴിമുട്ടിയഘട്ടത്തിൽ നൂറിലധികം തടവുകാരെ മോചിപ്പിക്കാൻ അന്നത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചിരുന്നു.
ആറ് ഇസ്രായേലി സൈനികർക്ക് പകരമായി 4,500 പലസ്തീൻ തടവുകാരെ ആ ഘട്ടത്തിൽ മോചിപ്പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us