ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും ഒത്തുതീർപ്പ് ഫോർമുല; ബന്ദികളെ മോചിപ്പിക്കാത്തപക്ഷം ജനുവരി 20 നുശേഷം സർവനാശം ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാൾഡ് ട്രംപ്

New Update
gaza20

ഗാസ: ഇസ്രയേലും ഹമാസും തമ്മിലുള്ള ഒത്തുതീർപ്പ് ഫോർമുല,ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ തയ്യറായിക്കഴിഞ്ഞു 

Advertisment

സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ്‌ ഈ ഫോർമുല രൂപപ്പെട്ടത്.

gaza gir

ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും ഖത്തർ ഷേഖ് തമീം ബിൻ ഹമദ് അൽ താനിയുമായും ഇന്നലെയും ചർച്ചകൾ നടത്തിയിരുന്നു.


ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന 20 നു മുൻപ് ഒത്തുതീർപ്പ് ഫോർമുല നടപ്പാക്കണമെന്നതായിരുന്നു ബൈഡന്റെ ലക്‌ഷ്യം.


 ജനുവരി 20 നകം ഹമാസ് തടവിൽ വച്ചിരിക്കുന്ന എല്ലാവ രെയും മോചിപ്പിക്കാത്ത പക്ഷം സർവ്വനാശത്തെ നേരിടാൻ ഒരുങ്ങിക്കൊള്ളുക എന്നാണ് ഡൊണാൾഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഒത്തുതീർപ്പ് ഫോർമുല ഇപ്രകാരമാണ്....

01 . ഫോർമുല നടപ്പാകുന്ന ആദ്യദിവസം ഹമാസ് 3 ബന്ദികളെ മോചിപ്പിക്കും. പകരം ഇസ്രായേൽ ഗാസയിലെ ജനവാസമേഖ ലകളിൽനിന്നും സൈനിക പിൻവാങ്ങൽ ആരംഭിക്കും.

02 .നാലു ദിവസങ്ങൾക്കുശേഷം ഹമാസ് 4 ബന്ദികളെക്കൂടി മോചിപ്പിക്കും. പകരം ദക്ഷിണ ഗാസയിൽ അഭയാർഥികളായി കഴിയുന്നവർക്ക് ഉത്തരഗാസയിലേക്ക് പോകാൻ ഇസ്രായേൽ സേന അനുമതി നൽകും. പക്ഷേ അവർ കടലോരപാതയിലൂടെ നടന്നുമാത്രമേ പോകാൻ അനുവദിക്കുകയുള്ളു.

banchamin451

03. കാർ, ഒട്ടക,കാളവണ്ടികൾ, ട്രക്കുകൾ എന്നിവ 'സലാഹ് അൽ ദീൻ' റോഡിനു സമീപമുള്ള റോഡുമാർഗ്ഗമേ പോകാൻ അനുവാദ മുണ്ടാകൂ. ഇതെല്ലം ഖത്തറിന്റെയും ഈജിപ്റ്റിന്റെയും ടെക്‌നി ക്കൽ സെക്യൂരിറ്റി  ടീം നയിക്കുന്ന എക്സ്റേ മെഷീനുകൾ, എ ഐ  ക്യാമറകൾ എന്നിവയുടെ പൂർണ്ണ നിരീക്ഷണത്തിലായിരിക്കും.

04. ഇസ്രായേൽ സേന ഫിലാഡൽഫി കോറിഡോറിൽ നിലകൊ ള്ളുകയും ഫോർമുല നടപ്പായി 42 ദിവസത്തെ ആദ്യഘട്ടത്തിൽ സുരക്ഷയ്ക്കായി കിഴക്കും വടക്കുമുള്ള അതിർത്തിയിൽ 800 മീറ്റർ ബഫർസോൺ സൃഷ്ടി ക്കപ്പെടുകയും ചെയ്യും.

05. ഈ കാലയളവിൽ ഇസ്രായേൽ 1000 പലസ്തീൻതടവുകാരെ മോചിപ്പിക്കും.ഇതിൽ 190 പേർ 15 വർഷ ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരാണ്. ഇതിനു പകരമായി ഹമാസ് 34 ബന്ദികളെയാവും മോചിപ്പിക്കുക.

ഈ ഒത്തുതീർപ്പു ഫോർമുലയുടെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും നടപ്പാക്കുന്നതിനായി ഖത്തറിന്റെയും ഈജിപ്റ്റിന്റെയും മദ്ധ്യസ്ഥതയിൽ ആദ്യഘട്ടം നടപ്പായിക്കഴിഞ്ഞുള്ള 16 മത്തെ ദിവസം മുതൽ ചർച്ചകൾ ദോഹയിൽ ആരംഭിക്കും.

Advertisment