അങ്കാറ: ലിബിയയിലും നഗോർണോ-കറാബാഖിലും മുൻകാലങ്ങളിൽ ചെയ്തതുപോലെ തുർക്കി ഇസ്രായേലിലേക്ക് പ്രവേശിച്ചേക്കുമെന്ന് പ്രസിഡൻ്റ് തയ്യിപ് എർദോഗൻ. എന്നാൽ താൻ ഏത് തരത്തിലുള്ള ഇടപെടലാണ് നിർദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
പാലസ്തീനോട് ഇത്തരം പരിഹാസ്യമായ കാര്യങ്ങൾ ചെയ്യാൻ ഇസ്രയേലിന് കഴിയാതിരിക്കാൻ നമ്മൾ ശക്തരായിരിക്കണം.
കറാബാക്കിൽ പ്രവേശിച്ചതുപോലെ, ലിബിയയിൽ പ്രവേശിച്ചത് പോലെ, നമുക്കും അവരെപ്പോലെ തന്നെ ചെയ്യാം," എർദോഗൻ തൻ്റെ ഭരണകക്ഷിയായ എകെ പാർട്ടിയുടെ യോഗത്തിൽ പറഞ്ഞു.
“ഞങ്ങൾക്ക് ഇത് ചെയ്യാൻ കഴിയാത്തതിന് ഒരു കാരണവുമില്ല... ഈ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ ശക്തരായിരിക്കണം,” ടെലിവിഷൻ പ്രസംഗത്തിൽ എർദോഗൻ കൂട്ടിച്ചേർത്തു.