ജറുസലേം: ഇസ്രയേലിന്റെ കടുത്ത നിലപാടിൽ ഭയന്നിരിക്കുകയാണ് ഇറാൻ ഉൾപ്പെടെയുള്ള ശത്രു രാജ്യങ്ങൾ. ഇസ്രായേലിലേക്ക് ഇനിയും മിസൈൽ തൊടുത്താൽ ഇറാന് കനത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൈനിക തലവനായ ലെഫ്. ജനറൽ ഹെർസിഹലെവി.
ഇസ്രയേലിലേക്ക് കൂട്ടമായി മിസൈലുകൾ വിട്ടാൽ ഒരെണ്ണം പോലും ബാക്കിവെക്കാതെ എല്ലാ സൈനിക കേന്ദ്രങ്ങളും തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇത്തരം ആക്രമണം തുടർന്നാൽ ഇസ്രായേലിന് ഇറാന്റെ അതിർത്തി കടക്കേണ്ടി വരുമെന്നും വീണ്ടും ഒരു ആക്രമണം കൂട്ടി ഉണ്ടാകുമെന്നത് മുൻകൂട്ടികണ്ടാണ് ചില കേന്ദ്രങ്ങളെ ബാക്കിവെച്ചതെന്നും തങ്ങൾ പകുതി ദൂരം മാത്രമേ എത്തിയിട്ടുള്ളൂവെന്നും ഹലെവി പറഞ്ഞു.
ഒക്ടോബർ ഒന്നിന് ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായി ഒക്ടോബർ 26നാണ് ഇറാന്‍ രാജ്യതലസ്ഥാനമായ ടെഹ്റാന് സമീപം ഇസ്രയേൽ സ്‌ഫോടനങ്ങൾ നടത്തിയത്.
ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണം.