Advertisment

ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രായേല്‍: ഹിസ്ബുള്ള കമാന്‍ഡര്‍ മുഹമ്മദ് അലി ഇസ്മായിലും ഡെപ്യൂട്ടി ഹുസൈന്‍ അഹമ്മദ് ഇസ്മയിലും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെ കൊലപ്പെടുത്തി

ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.  

New Update
Hezbollah

ബെയ്റൂട്ട്: ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആസ്ഥാനത്ത് ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്.

Advertisment

മുഹമ്മദ് അലി ഇസ്മായിലും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ഹുസൈന്‍ അഹമ്മദ് ഇസ്മയിലും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെ കൊലപ്പെടുത്തിയതായാണ് ഇസ്രായേല്‍ അവകാശവാദം. 

ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.  കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെടുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റല്ലയെയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ആരെയാണ് ലക്ഷ്യമിടുന്നതെന്ന് പ്രതികരിക്കാന്‍ ഇസ്രായേല്‍ സൈന്യം വിസമ്മതിച്ചു.

നസ്റല്ല സ്ഥലത്തുണ്ടായിരുന്നോ എന്ന് വ്യക്തമല്ല, റിപ്പോര്‍ട്ടിനെക്കുറിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.

Advertisment