ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകൾ നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ

ഗാസ യുദ്ധത്തിൽ ഇസ്രയേൽ സ്വീകരിച്ച നടപടികൾക്ക് മറുപടിയായാണ് ഉപരോധ നിർദേശം. ഇസ്രയേലി വസ്തുക്കൾക്കുമേൽ തീരുവ വർധിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

New Update
ISRAEL

ജനീവ:  ഇസ്രയേലുമായുള്ള വ്യാപാര വ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ച് യൂറോപ്യൻ യൂണിയൻ. ഗസ യുദ്ധത്തിൽ ഇസ്രയേൽ സ്വീകരിച്ച നടപടികൾക്ക് മറുപടിയായാണ് ഉപരോധ നിർദേശം. ഇസ്രയേലി വസ്തുക്കൾക്കുമേൽ തീരുവ വർധിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയന്റെ എക്‌സിക്യൂട്ടീവ് ബോഡിയായ യൂറോപ്യൻ കമ്മീഷന്റെതാണ് നിർദേശം.

Advertisment

തീവ്ര നിലപാടുള്ള ഇസ്രയേലി മന്ത്രിമാർക്കും ഹമാസിനെതിരെയും ഉപരോധത്തിന് ശിപാർശ ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ ​ഗാസ നടപടികൾ മനുഷ്യാവകാശ-ജനാധിപത്യ ലംഘനമാണെന്നും യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ഉപരോധ നിർദേശം പാസാക്കാനുള്ള പിന്തുണ 26 അംഗ യൂറോപ്യൻ കമ്മീഷനിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ​ഗാസ പിടിച്ചെടുക്കുന്നതിന് ഇസ്രയേലിന്റെ കരയാക്രമണവും കനത്ത ബോംബാക്രമണവും തുടരുകയാണ്. ആക്രമണത്തിന് പിന്നാലെ വടക്കന്‍ ഗസയില്‍ നിന്ന് ജനങ്ങള്‍ കൂട്ടപലായനം നടത്തുകയാണ്. എണ്‍പതോളം പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന യുഎന്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് ഇസ്രയേല്‍ തള്ളി.

Advertisment