ടെല്‍ അവീവ്: ഇസ്രയേലിലേക്ക് ഇറാന് മിസൈല്‍ ആക്രമണം ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാന് മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന് നേരത്തെ യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പൊതുജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് സൈന്യം നിര്‍ദ്ദേശിച്ചു. രാജ്യത്തുടനീളം സൈറണുകള്‍ മുഴങ്ങിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ, ടെല്‍ അവീവിന് സമീപം ജാഫയില്‍ വെടിവയ്പും ഉണ്ടായിരുന്നു. തീവ്രവാദ ആക്രമണമാണെന്ന് സംശയിക്കുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണവും.
അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ വ്യോമമേഖല അടച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും എംബസി നിര്‍ദ്ദേശിച്ചു.
"മേഖലയിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും നിർദ്ദേശിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, രാജ്യത്തിനുള്ളിലെ അനാവശ്യ യാത്രകൾ ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക. എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും ഞങ്ങളുടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേൽ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുന്നു," ഇസ്രായേലിലെ ഇന്ത്യൻ എംബസി പറഞ്ഞു.