/sathyam/media/media_files/2025/04/15/GPrYvUCEkHs58dTGxFv8.jpg)
ടെല്‍അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും പരാജയപ്പെട്ടു. കെയ്റോയില്‍ നടന്ന ചര്‍ച്ചകള്‍ വീണ്ടും ഒരു കരാറില്ലാതെ അവസാനിച്ചു.
നിലച്ചുപോയ വെടിനിര്‍ത്തല്‍ പുനരുജ്ജീവിപ്പിക്കാനും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ ഇസ്രായേലും ഹമാസും ഉറച്ച നിലപാടുകള്‍ സ്വീകരിച്ചതോടെ പരാജയപ്പെടുകയായിരുന്നു.
യുദ്ധത്തിന് പൂര്‍ണ്ണമായ ഒരു അറുതി വരുത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ഹമാസ് ആവര്‍ത്തിച്ചു.
അതേസമയം, ഹമാസിനെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുന്നതുവരെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
നിരായുധീകരണം ആവശ്യപ്പെടുന്ന കരാറും ഹമാസിന് നിരസിക്കേണ്ടി വന്നു. എന്നാല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടിയാല്‍ പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ എണ്ണം സംബന്ധിച്ച് ഇസ്രായേലുമായി ചര്‍ച്ച നടത്താന്‍ കഴിയുമെന്ന് സംഘടന സൂചന നല്‍കി.