ഗാസ: ഇസ്രയേലിന്റെ സഖ്യകക്ഷിയായ യുഎസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതോടെ, ഗാസയിൽ അടിയന്തര വെടിനിർത്തലിനും ജീവകാരുണ്യ സഹായമെത്തിക്കാനും ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി പാസാക്കി.
ഇതാദ്യമാണ് രക്ഷാസമിതി ഗാസയിൽ യുദ്ധം നിർത്താൻ ആവശ്യപ്പെടുന്നത്. 15 അംഗ രക്ഷാസമിതിയിൽ 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നതോടെ അമേരിക്ക ഇസ്രായേലിനെ ചൊടിപ്പിച്ചു .
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തെ ഇസ്രായേൽ തള്ളി . യുദ്ധം നിർത്തില്ലെന്നും ഹമാസിനെ തുരത്തും വരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ പറഞ്ഞു.
അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നും ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗവീർ പറഞ്ഞു. ആക്രമണം വ്യാപിപ്പിക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്. വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴടങ്ങിയെന്നും ബെൻ ഗവീർ പറഞ്ഞു.
യുദ്ധം ആരംഭിച്ചതിന് ശേഷം സഖ്യകക്ഷികൾ തമ്മിലുള്ള ശക്തമായ പൊതു ഏറ്റുമുട്ടലിൽ ഉയർന്ന തലത്തിലുള്ള പ്രതിനിധി സംഘം വാഷിംഗ്ടൺ സന്ദർശനം റദ്ദാക്കിക്കൊണ്ട് ഇസ്രായേൽ പ്രതികരിച്ചു. 'തത്ത്വപരമായ' നിലപാടിൽ നിന്ന് യുഎസ് “പിൻമാറുക”യെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു.
ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നതും പലായനം ചെയ്ത പലസ്തീനികളുടെ തിരിച്ചു വരവും ഉൾപ്പെടുന്ന സമഗ്രമായ വെടിനിർത്തൽ കരാറിലെത്താനുള്ള യഥാർത്ഥ നിർദ്ദേശത്തിൽ ഉറച്ചുനിൽക്കുമെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചു.