/sathyam/media/media_files/2026/03/06/untitled-2026-03-06-14-28-11.jpg)
ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള തീരുമാനം കഴിഞ്ഞ നവംബറില്‍ തന്നെ കൈക്കൊണ്ടിരുന്നതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്.
ഒരു അഭിമുഖത്തിലാണ് നിര്‍ണ്ണായകമായ ഈ വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഖമേനിയെ വധിക്കാനുള്ള അന്തിമ തീരുമാനമെടുത്തത്. 2026 പകുതിയോടെ പദ്ധതി നടപ്പിലാക്കാനായിരുന്നു ആദ്യമെങ്കിലും പിന്നീട് ഇത് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.
ഈ പദ്ധതിയെക്കുറിച്ച് വാഷിംഗ്ടണെ മുന്‍കൂട്ടി അറിയിച്ചിരുന്നു. ഇറാനില്‍ ആഭ്യന്തര പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍, തിരിച്ചടിയെന്നോണം ഇറാന്‍ അമേരിക്കന്‍-ഇസ്രായേല്‍ താവളങ്ങളെ ആക്രമിച്ചേക്കുമെന്ന ഭയമാണ് പദ്ധതി നേരത്തെയാക്കാന്‍ കാരണമായതെന്ന് കാറ്റ്സ് വിശദീകരിച്ചു.
ഖമേനിയുടെ വധം മാത്രമല്ല, ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയും ഇറാനില്‍ ഭരണമാറ്റം കൊണ്ടുവരികയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us