ജറുസലേം: ഹിസ്ബുള്ളയുടെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ വധിച്ചതായി ഇസ്രയേൽ.
ഹിസ്ബുള്ളയുടെ സെൻട്രൽ കൗൺസിൽ ഉപമേധാവി നബീൽ കൗക്കിനെ കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ വധിച്ചതായാണ് സൈന്യം വ്യക്തമാക്കിയത്.
അതേസമയം, ഹിസ്ബുള്ള സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. വെള്ളിയാഴ്‌ചയാണ് ബെയ്‌റൂത്തിൽ ആക്രമണം നടത്തി ഹിസ്‌ബുള്ളയുടെ തലവന്‍ ഹസൻ നസ്രള്ളയെ ഇസ്രയേല്‍ വധിച്ചത്.
നിരവധി ഹിസ്‌ബുള്ള നേതാക്കളെയും ഇസ്രയേല്‍ ആക്രമണത്തില്‍ വധിച്ചു.