ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ സൈ​നി​ക താ​വ​ളം ല​ക്ഷ്യ​മി​ട്ട് അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​ ഹി​സ്ബു​ള്ള. ഗോ​ലാ​ൻ കു​ന്നു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി സ്ഥിരീകരിച്ച് ഇ​സ്രാ​യേ​ൽ സൈ​ന്യം

മേ​ഖ​ല​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധ​സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ, ഹി​സ്ബു​ള്ള കൂ​ടി ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​ത് പ​ശ്ചി​മേ​ഷ്യ​യെ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​ക്കു​ക​യാ​ണ്.

New Update
iran

 ബെ​യ്റൂ​ട്ട്: ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ സൈ​നി​ക താ​വ​ളം ല​ക്ഷ്യ​മി​ട്ട് അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ലെ​ബ​നീ​സ് സാ​യു​ധ സം​ഘ​ട​ന​യാ​യ ഹി​സ്ബു​ള്ള.

Advertisment

മേ​ഖ​ല​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധ​സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ, ഹി​സ്ബു​ള്ള കൂ​ടി ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച​ത് പ​ശ്ചി​മേ​ഷ്യ​യെ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​ക്കു​ക​യാ​ണ്.


ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ സേ​ന​യു​ടെ പ്ര​ധാ​ന താ​വ​ള​ത്തി​ന് നേ​രെ​യാ​ണ് ഹി​സ്ബു​ള്ള ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 


കൃ​ത്യ​മാ​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ മി​സൈ​ലു​ക​ൾ പ​തി​ച്ച​താ​യി ഹി​സ്ബു​ള്ള അ​വ​കാ​ശ​പ്പെ​ട്ടു. ഗാ​സ​യി​ലും ലെ​ബ​ന​നി​ലും ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ ക​മാ​ൻ​ഡ​ർ​മാ​രെ വ​ധി​ച്ച​തി​നും പ​ക​ര​മാ​യാ​ണ് ഈ ​ആ​ക്ര​മ​ണ​മെ​ന്ന് ഹി​സ്ബു​ള്ള വ്യ​ക്ത​മാ​ക്കി.


ഗോ​ലാ​ൻ കു​ന്നു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 


ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി തെ​ക്ക​ൻ ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മ​സേ​ന ശ​ക്ത​മാ​യ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി. 


സി​റി​യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഗോ​ലാ​ൻ കു​ന്നു​ക​ളി​ൽ ഇ​സ്ര​യേ​ൽ അ​തീ​വ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രോ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Advertisment