/sathyam/media/media_files/2025/10/16/gvv-2025-10-16-04-39-42.jpg)
ഗാസ സമാധാന കരാറിൽ സമ്മതിച്ച മാനുഷിക സഹായത്തിന്റെ പകുതി മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ എന്ന് ഇസ്രയേൽ ചൊവാഴ്ച്ച വ്യക്തമാക്കി.
ദിവസം 300 ട്രക്കിൽ കൂടുതൽ അനുവദിക്കാത്തത് ഹമാസ് ബന്ദികളുടെ ജഡങ്ങൾ വേഗത്തിൽ എത്തിക്കാത്തതു കൊണ്ടാണെന്നാണ് ഇസ്രയേൽ പറയുന്നത്. ഹമാസ് പറയുന്നത് പല ജഡങ്ങളും എവിടെയാണെന്ന് അറിയില്ല എന്നാണ്.
സഹായം കൊണ്ടുവരുന്ന ട്രക്കുകൾക്ക് ഗാസയിൽ പ്രവേശിക്കാൻ ഈജിപ്തുമായുളള റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ തയാറായിട്ടില്ല.
ഭീകരമായ പട്ടിണിയിൽ കഴിയുന്ന, പാർപ്പിടം പോലുമില്ലാത്ത പലസ്തീൻകാർക്കു വേണ്ടി പാശ്ചാത്യ, അറബ്-മുസ്ലിം രാജ്യങ്ങൾ സംഭാവന ചെയ്ത മാനുഷിക സഹായവുമായി റാഫ അതിർത്തിക്കപ്പുറം പ്രവേശനം കാത്തു കിടക്കുന്നത് ആയിരക്കണക്കിനു ട്രക്കുകളാണ്.
ഗാസയിലേക്കുള്ള സഹായം നിയന്ത്രിക്കുന്ന ഇസ്രയേലി സേനയുടെ കോഗാട്ട് വിഭാഗം പറയുന്നത് ഇന്ധനവും പരിമിതമായി മാത്രമേ അനുവദിക്കൂ എന്നാണ്.