New Update
/sathyam/media/media_files/2024/10/26/lt5iVaFpigxXjcVW0rD2.jpg)
ടെല്‍അവീവ്: ഇറാന്‍ ഭരണകൂടത്തില്‍ നിന്ന് മാസങ്ങള്‍ നീണ്ട തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന് നേരെ നേരിട്ട് വ്യോമാക്രമണം നടത്തി ഇസ്രായേല്‍.
Advertisment
ഇസ്ലാമിക് റിപ്പബ്ലിക്കിനുള്ളിലെ സൈനിക ലക്ഷ്യങ്ങളില്‍ കൃത്യമായ ആക്രമണം നടത്തിയെന്ന് ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പ്രഖ്യാപിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും സമീപ പ്രദേശങ്ങളിലും കുറഞ്ഞത് മൂന്ന് വട്ടം ആക്രമണങ്ങള്‍ നടത്തി.
ഏത് ഇസ്രായേലി ആക്രമണത്തോടും രാജ്യം പ്രതികരിക്കാന്‍ തയ്യാറാണെന്ന് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഒരു ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് വട്ട ആക്രമണങ്ങള്‍ക്ക് ശേഷം ഇറാനെതിരായ ഓപ്പറേഷന്‍ അവസാനിച്ചതായി ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ പറഞ്ഞു.