ടെല്‍ അവീവ്: ഇസ്രയേലില്‍ വന്‍ വെടിവയ്പുണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെക്കൻ ടെൽ അവീവിലെ ജാഫയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ കുറഞ്ഞത് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രയേല്‍ പൊലീസിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണമെന്ന് സംശയിക്കുന്നു. രണ്ടു തോക്കുധാരികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇവരെ വധിച്ചതായും സൂചനയുണ്ട്.