പ്രകാശ് നായര്‍ മേലില
Updated On
New Update
/sathyam/media/media_files/2025/05/07/8X17DVHzpDUJ5EG1JMmX.png)
യെമൻ: യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനായിലെ വിമാനത്താവളത്തിൽ ആക്രമണം നടത്തി ഇസ്രായേൽ. ടെർമിനൽ കെട്ടിടങ്ങൾ നശിപ്പിക്കുകയും അര ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.വിമാനത്താവളം പൂർണ്ണമായും പ്രവർത്തനരഹിതമാക്കി.
Advertisment
വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണെന്ന് വിമാനത്താവള ജനറൽ ഡയറക്ടർ ബുധനാഴ്ച പറഞ്ഞു.
മൂന്ന് സിവിലിയൻ വിമാനങ്ങൾ, ഡിപ്പാർച്ചർ ഹാൾ, വിമാനത്താവള റൺവേ, ഹൂത്തി നിയന്ത്രണത്തിലുള്ള ഒരു സൈനിക വ്യോമതാവളം എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയത്.