/sathyam/media/media_files/2026/03/02/iran-2026-03-02-19-52-30.jpg)
ടെ​ഹ്​റാൻ: ഇ​സ്ര​യേ​ൽ-​യു​എ​സ് സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​യ​ത്തൊള്ള ഖ​മ​ന​യ്​യു​ടെ ഭാ​ര്യ​യും മ​രി​ച്ചു.
ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മ​ൻ​സൂ​റ ഖോ​ജാ​സ്​തെ ബാ​ഗ​ർ​സാ​ദെ മ​രി​ച്ചു​വെ​ന്ന് ഇ​റാ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.
ഖ​മ​നേ​യ്​യും ഖോ​ജാ​സ്​തെ​യും 1964ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ദ​മ്പ​തി​ക​ൾ​ക്ക് ആ​റ് കു​ട്ടി​ക​ളു​ണ്ട്. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ​യും വീ​ട്ടി​ൽ​ത​ന്നെ ഒ​തു​ങ്ങി​കൂ​ടു​ന്ന ശീ​ല​മാ​യി​രു​ന്നു ഖോ​ജാ​സ്​തെ​യു​ടേ​ത്.
അ​തേ​സ​മ​യം, ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തൊ​ള്ള ഖ​മ​ന​യി​യെ​യു​ടെ വ​സ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഖ​മ​നയി​യും മ​ക​ളും മ​രു​മ​ക​നും കൊ​ച്ചു​മ​ക​നും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.
ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ, ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ക്രൂ​ര​നാ​യ വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​യ ഖ​മ​നേ​യി​യെ വ​ധി​ച്ച​താ​യും, ഇ​ത് ഇ​റാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള വ​ലി​യ അ​വ​സ​ര​മാ​ണെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us