ഇസ്രയേലിനെ യുഎന്‍ കരിമ്പട്ടികയില്‍പ്പെടുത്തി

New Update
vvvgghhyy67

യുഎന്‍: എണ്ണായിരം കുട്ടികളെ കൂട്ടക്കൊല ചെയ്തതിന് ഇസ്രയേലിനെ യുഎന്‍ കരിമ്പട്ടികയില്‍പ്പെടുത്തി. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് നേരിട്ടാണ് ഇതിനു മുന്‍കൈയെടുത്തത്.

Advertisment

ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന പേരില്‍ ഒരു വര്‍ഷത്തിനിടെ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയധികം കുട്ടികള്‍ കൊല്ലപ്പെട്ടത്. ഇതിനു പുറമേ, അടിയന്തര സഹായ വാഹനങ്ങള്‍ക്ക് അനുമതി നിഷേധിക്കുക, സ്കൂളും ആശുപത്രികളും തകര്‍ക്കല്‍ തുടങ്ങിയ നടപടികളും ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായി എന്നാണ് യുഎന്‍ വിലയിരുത്തല്‍.

ഹമാസ്, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് സംഘടനകളെയും യു.എന്‍ പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. 36,731 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട ഗാസയിലെ ഇസ്രായേല്‍ വംശഹത്യയില്‍ കൂടുതല്‍ ഇരകളായത് സ്ത്രീകളും കുട്ടികളുമാണ്. പതിനയ്യായിരത്തിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മീഡിയ ഓഫിസ് പറയുന്നു. 

Advertisment