/sathyam/media/media_files/2025/06/01/4x8Q49dF1WC4dIoru2Er.jpg)
ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി സേ​​​ന ചൊ​​​വ്വാ​​​ഴ്ച ഗാ​​​സ​​​യി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 104 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ തു​​​ട​​​രു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചിരുന്നു.
ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സൈ​​​നി​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​നെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​ത്. ഇസ്രയേലി ആ​​​ക്ര​​​മ​​​ണ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി.
തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ റാ​​​ഫ​​​യി​​​ൽ ഒ​​​രു ഇസ്രയേലി സൈ​​​നി​​​ക​​​ൻ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഗാ​​​സ​​​യി​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ന​​​ത്യാ​​​ഹു ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
/filters:format(webp)/sathyam/media/media_files/2025/06/20/untitledmissileeeisraeli-hospital-2025-06-20-08-58-06.jpg)
സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ ബു​​​റെ​​​യ്ജ് അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പ്, ഗാ​​​സ സി​​​റ്റി, തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നി​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഇസ്രയേലി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ബോം​​​ബി​​​ട്ടു.
അ​​​തേ​​​സ​​​മ​​​യം, ഇ​​​സ്രേ​​​ലി സൈ​​നി​​​ക​​​നെ വ​​​ധി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ ത​​​ങ്ങ​​​ള​​​ല്ലെ​​​ന്നാ​​ണു ഹ​​​മാ​​​സ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​താ​​​യി ഇ​​​സ്രേ​​​ലി വൃ​​​ത്ത​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us