ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്ത് ഇസ്രയേൽ

ഗ്രെറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്, സ്‌പെക്ട്ര, ഹോഗ, അധറ, ഡയര്‍ യാസിന്‍ അടക്കം എട്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്

New Update
greta

ഗാസ: പലസ്തീനിലേക്ക് സഹായങ്ങളുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്ത് ഇസ്രയേൽ.

Advertisment

ഗ്രെറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്, സ്‌പെക്ട്ര, ഹോഗ, അധറ, ഡയര്‍ യാസിന്‍ അടക്കം എട്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ള പ്രവര്‍ത്തകരെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ഗാസയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍വെച്ചായിരുന്നു സംഭവം. ഗ്രെറ്റ അടക്കമുള്ളവരെ ഇസ്രയേല്‍ തുറമുഖത്തേയ്ക്ക് കൊണ്ടുപോയതായി ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

അതേസമയം, ഇസ്രയേലിനെതിരെ വിവിധ രാജ്യങ്ങളില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. ജര്‍മനി, ഇറ്റലി, തുര്‍ക്കി, ഗ്രീസ്, ടുണീഷ്യ അടക്കമുള്ള രാജ്യങ്ങളിലാണ് പ്രതിഷേധം.

ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍ അടപ്പിച്ചു. ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളെ കൊളംബിയ പുറത്താക്കി. ഇസ്രയേലുമായുള്ള വ്യാപാര കരാറും റദ്ദാക്കി. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാണ് നീക്കം. 

Advertisment